ബേപ്പൂർ: ഹയർ സെക്കണ്ടറി എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 177 യൂണിറ്റുകളിൽ നിന്നായി 8850 എൻ എസ് എസ് വളണ്ടിയർമാരും 177 പ്രോഗ്രാം ഓഫീസർമാരും സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നു യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന പ്രമേയത്തെ ആസ്പദമാക്കി “ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ് ” എന്ന നാമകരണത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. . അഗൻവാടികളെ ദത്തെടുത്ത് കൊണ്ട് നവീകരണം നടത്തുന്ന സ്നേഹാങ്കണം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികളുമായി ചേർന്ന് നടപ്പിലാക്കുന്ന മണ്ണും മനുഷ്യനും പദ്ധതി, ഗ്രാമപഥം, പ്രദേശിക ചരിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വേരുകൾ തേടി, ഹരിത സാക്ഷ്യം,,ഡിജിറ്റൽകൂട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും, ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ, എയ്ഡ്സ് ബോധവൽക്കരണം,കൈ മുതൽ, ഗ്രാമസ്വരാജ്, സന്നദ്ധം തുടങ്ങിയ പ്രൊജക്ടുകളാണ് ക്ലാമ്പിൽ നടപ്പിലാക്കുന്നത് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ബേപ്പൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ സൗത്ത് ജില്ലാ തല ഉദ്ഘാടനം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

പി.ടി എ പ്രസിഡണ്ട് മനോജ് ടി.പി അദ്ധ്യക്ഷത വഹിച്ചു. പൗർണ്ണമി അംഗൻവാടിക്ക് സ്നേഹാങ്കണം പദ്ധതിയുടെ ഭാഗമായി ഫർണ്ണീച്ചറുകൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. കാലിക്കറ്റ് ഗേൾസ് പി.ടി.എ പ്രസിഡണ്ട് സാജിദ് അലിസി.കെ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ കൺവീനർ എം.കെ ഫൈസൽ എൻ എസ് എസ് സന്ദേശം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന പി.എസ് ക്യാമ്പ് പ്രൊജക്ടുകൾ അവതരിപ്പിച്ചു. കാലിക്കറ്റ് ഗേൾസ് സ്കൂൾ പ്രിൻസിപ്പാൾ ഡൈന കെ ജോസഫ് സ്വാഗതവും, വളണ്ടിയർ സെക്രട്ടറി സജ യൂനസ് പിടി നന്ദിയും പറഞ്ഞു. സിറ്റി ഈസ്റ്റ് ക്ലസ്റ്റർ കൺവീനർ കെ.എൻ റഫീക്ക്, പ്രിൻസിപ്പാൾ ബാബു സി.പി, മുരളി ബേപ്പൂർ, എം.പി പത്മനാഭൻ,സ്റ്റാഫ് സെക്രട്ടറി നൂഹ് കെ, ടി.പി ഷബ്ന ടീച്ചർ പ്രസീന വി,മഹേഷ് ടി, അബ്ദുൽ സലിം, ഇ.കെ ഷഹീന ടീച്ചർ,എം.കെ അഫ്സൽ മാസ്റ്റർ ആശംസകളർപ്പിച്ചു










