കോഴിക്കോട്: മാധ്യമപ്രവർത്തകൻ ശ്രീമനോജിൻ്റെ ഓർമ്മയ്ക്കായി അനുസ്മരണസമിതി ഏർപ്പെടുത്തിയ ശ്രീമനോജ് മാധ്യമപുരസ്കാരം നടൻ വിനോദ് കോവൂരിന് സമ്മാനിച്ചു.
കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ പുരസ്കാരം നൽകി.
അനുസ്മരണസമിതി ജനറൽ കൺവീനർ കെ.ജി. സുരേഷ് അനുസ്മരണപ്രഭാഷണം നടത്തി. സംഘാടക സമതി ചെയർമാൻ പി. അനിൽ അധ്യക്ഷനായി.ഡോ. ആർസു, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, ദീപക് ധർമ്മടം, മദൻമോഹൻ, എം. അരവിന്ദ് ബാബു എന്നിവർ സംസാരിച്ചു.










