Latestpolice &crimePolitics

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി; കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി മറ്റൊരു യുവതി

Nano News

കൊച്ചി:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി യുവതി.
നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചു. പരാതിയിൽ ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി.

ലൈംഗിക ഉദ്ദേശത്തോടെ രാഹുൽ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവർത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.

വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിൽ വേട്ടക്കാരനെന്ന് യുവതി പരാതിയിൽ പറയുന്നു.


Reporter
the authorReporter

Leave a Reply