AgricultureLatest

കാലിക്കറ്റ് പ്രസ് ക്ലബ് ഫാം ടൂര്‍ സംഘടിപ്പിച്ചു

Nano News

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെയും ഇരവഞ്ഞിവാലി ടൂറിസം ഫാര്‍മര്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ജോഷി ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ സഹകരണത്തോടെ തിരുവമ്പാടി ഫാം ടൂറിസം സര്‍ക്യൂട്ടിലേക്ക് ഫാം ടൂര്‍ സംഘടിപ്പിച്ചു. പ്രസ് ക്ലബിന് മുന്നില്‍ നിന്നും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലബാര്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി രജീഷ് രാഘവന്‍, ബി.എന്‍ഐ ലോഞ്ച് ഡയറക്ടര്‍ താരിഖ്, വണ്‍ ഇന്ത്യ കൈറ്റ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള മാളിയേക്കല്‍, ടിയാര ഹോട്ടല്‍ ഡയറക്ടര്‍ താഹിര്‍, കെ.ടി. ഫൈസല്‍, ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവല്‍, പ്രസ് ക്ലബ് ഭാരവാഹികളായ കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. നൂതന കാര്‍ഷിക വിദ്യകളും രീതികളും കണ്ടെത്തി പരീക്ഷിച്ചു വിജയിപ്പിച്ച് നിരവധി അവാര്‍ഡുകള്‍ നേടിയ ഫാമുകളും കൃഷിയിടങ്ങളുമാണ് സന്ദര്‍ശിച്ചത്.

 


Reporter
the authorReporter

Leave a Reply

error: Content is protected !!