• Home  
  • കാരുണ്യമുള്ള മനസ്സുകൾ സമൂഹത്തിന് അനിവാര്യം-മന്ത്രി പി.കെ ബഷീർ,ആഗ്‌ന യാമിയുടെ ‘നന്മത്തുള്ളികൾ’ പ്രകാശനം ചെയ്തു
- Education - Latest

കാരുണ്യമുള്ള മനസ്സുകൾ സമൂഹത്തിന് അനിവാര്യം-മന്ത്രി പി.കെ ബഷീർ,ആഗ്‌ന യാമിയുടെ ‘നന്മത്തുള്ളികൾ’ പ്രകാശനം ചെയ്തു

കോഴിക്കോട്: കാരുണ്യമുള്ള മനസ്സുകൾ ഇന്ന് സമൂഹത്തിന് അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡ് അംഗീകാരജേത്രിയുമായ വേനപ്പാറ ലിറ്റിൽഫ്‌ളവർ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആഗ്ന യാമിയുടെ ‘നന്മത്തുള്ളികൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തിൽ പ്രയാസപ്പെടുന്നവരെ കാണുമ്പോൾ അവരോട് സഹാനുഭൂതി തോന്നാനുള്ള കരുണ മനസ്സിൽ രൂപപ്പെടണം. നൻമ ചെയ്താൽ നല്ലത് തിരിച്ചു കിട്ടുമെന്നാണ് ജീവിതം പഠിപ്പിക്കുന്ന പാഠമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. […]

കോഴിക്കോട്: കാരുണ്യമുള്ള മനസ്സുകൾ ഇന്ന് സമൂഹത്തിന് അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡ് അംഗീകാരജേത്രിയുമായ വേനപ്പാറ ലിറ്റിൽഫ്‌ളവർ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആഗ്ന യാമിയുടെ ‘നന്മത്തുള്ളികൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സമൂഹത്തിൽ പ്രയാസപ്പെടുന്നവരെ കാണുമ്പോൾ അവരോട് സഹാനുഭൂതി തോന്നാനുള്ള കരുണ മനസ്സിൽ രൂപപ്പെടണം. നൻമ ചെയ്താൽ നല്ലത് തിരിച്ചു കിട്ടുമെന്നാണ് ജീവിതം പഠിപ്പിക്കുന്ന പാഠമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സൂര്യകാന്തി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം പ്രമുഖ സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ഏറ്റുവാങ്ങി.

ആഗ്‌ന യാമി ആരംഭിച്ച ‘അക്ഷരക്കൂട്ട്’ പദ്ധതിയുടെ ഭാഗമായി കാൻസർ ബാധിതരായ കുട്ടികൾക്ക് നൽകുന്ന പുസ്തകങ്ങൾ ചടങ്ങിൽ കെയറിങ് ഫോർ ചൈൽഡ്ഹുഡ് കാൻസർ ആൻഡ് ക്രോണിക് ഇൽനെസ് സംഘടന പ്രസിഡൻറ് ഡോ.സുധ കൃഷ്ണനുണ്ണി ഏറ്റുവാങ്ങി. മന്ത്രിയും ആഗ്ന യാമിയും ചേർന്ന് പുസ്തകസഞ്ചയം കൈമാറി.

കോഴിക്കോട് പോലീസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകയൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അധ്യക്ഷനായി. കോടഞ്ചേരി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ വിൽസൺ ജോർജ്ജ് പുസ്തകപരിചയം നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി അനുഗ്രഹഭാഷണം നിർവഹിച്ചു. സൂര്യകാന്തി പബ്ലിക്കേഷൻസ് പ്രസാധകൻ ഷിബു.ടി.ജോസഫ് സ്വാഗതവും ആകാശവാണി കാഷ്വൽ ന്യൂസ് എഡിറ്റർ ശ്രുതി സുബ്രഹ്‌മണ്യൻ നന്ദിയും പറഞ്ഞു.
ഡോ.സുധ കൃഷ്ണനുണ്ണി, ഭവന വിനോദ്, ഇ.പി.മുഹമ്മദ്, ആഷിക് കൃഷ്ണൻ, എ.പി.മുരളീധരൻ, ഫസ്ന ഫാത്തിമ എന്നിവർ സംസാരിച്ചു.

പുസ്തകം വിറ്റുകിട്ടുന്ന മുഴുവൻ തുകയും എസ്.എം.എ രോഗബാധിതരായ കല്ലുരുട്ടിയിലെ ഈഥൻ മോസസ്, ഡേവിഡ് മാഗ്‌നസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായനിധിയിലേക്ക് നൽകും.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.