• Home  
  • ലേബർ കോഡ്: തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണം- കെ.യു.ഡബ്ല്യു.ജെ
- Latest - Politics

ലേബർ കോഡ്: തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണം- കെ.യു.ഡബ്ല്യു.ജെ

കോഴിക്കോട്: കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബർ കോഡ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ തൊഴിലാളികൾക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മാധ്യമരംഗം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ മാധ്യമപ്രവർത്തകരുടെയും മറ്റ് ജീവനക്കാരുടെയും തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. മാധ്യമപ്രവർത്തകരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ ഇടപെടലുകൾ ശക്തിപ്പെടുത്തണം. മാധ്യമം പത്രത്തിലെ തൊഴിൽ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന […]

കോഴിക്കോട്: കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബർ കോഡ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ തൊഴിലാളികൾക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മാധ്യമരംഗം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ മാധ്യമപ്രവർത്തകരുടെയും മറ്റ് ജീവനക്കാരുടെയും തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. മാധ്യമപ്രവർത്തകരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ ഇടപെടലുകൾ ശക്തിപ്പെടുത്തണം. മാധ്യമം പത്രത്തിലെ തൊഴിൽ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ സജിത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. പ്രജിത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് എ. ബിജു നാഥ് സംഘടനാ പ്രമേയവും ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് അനുശോചന പ്രമേയവും എം.വി ഫിറോസ് ഇൻ്റേണൽ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എസ് രേഷ്മ, പി. ഗിരീഷ് കുമാർ, ഷിബു ടി ജോസഫ്, എ.വി ഷെറിൻ, കെ.സി റിയാസ്, എം.എസ് അനീഷ് കുമാർ, സോഫിയ ബിന്ദ്, എം. അനു, മുസ്തഫ പി. എറയ്ക്കൽ, മനു റഹ്മാൻ, ഫസ്ന ഫാത്തിമ, അഫ്സൽ കോണിക്കൽ, എൻ.പി ശക്കീർ, പി.അനിൽ, എ.കെ അഭിലാഷ്, അജി കുഞ്ഞുമോൻ, അജീഷ് അത്തോളി, നിസാർ കുമണ്ണ, വിനോദ് താമരശ്ശേരി, ജയൻ കല്യാശേരി, എ.കെ ശ്യാംജിത്ത് സംസാരിച്ചു.
ദീപക് ധർമടം പ്രസിഡന്റായും എ.വി ഫർദിസ് സെക്രട്ടറിയായും വി.വി.കെ ഫിജാസ് ട്രഷററായും, സയ്യിദ് അലി ശിഹാബ്, ടി.വി ലൈല എന്നിവർ വൈസ് പ്രസിഡന്റുമാരായും ബഷീർ കൊടിയത്തൂർ, കെ എസ് രേഷ്മ ജോയിന്റ് സെക്രട്ടറിമാരായും പുതിയ കമ്മിറ്റി ചടങ്ങിൽ സ്ഥാനമേറ്റു.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.