General

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Nano News

പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു സംഭവം. സംഘാടകരാണ് ഷാളില്‍ തീ പടര്‍ന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ തീ അണച്ചതിനാല്‍ അപകടം ഒഴിവായി.

ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ ഗാന്ധി ചിത്രത്തിന് മുന്നില്‍ കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് ഷാളിലേക്ക് തീ പടരുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെടാതിരുന്ന ഗവര്‍ണര്‍, തുടര്‍ന്നും പ്രാര്‍ഥനാ ചടങ്ങില്‍ മുഴുകിയെങ്കിലും അടുത്തുണ്ടായിരുന്നവര്‍ കഴുത്തില്‍ നിന്ന് ഷാള്‍ എടുത്തുമാറ്റി തീയണയ്ക്കുകയായിരുന്നു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഗവര്‍ണര്‍ സുരക്ഷിതനാണെന്നും അധികൃതര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply