Generalpolice &crime

കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍

Nano News

കൊല്ലം: മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഒലിവിലായിരുന്ന കാര്‍ ഡ്രൈവര്‍ പിടിയില്‍. വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയാണ് അജ്മല്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. കാറില്‍ അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീകുട്ടിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!