Local News

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 19കാരന് ദാരുണാന്ത്യം

Nano News

ശാസ്തവട്ടത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന് ദാരുണാന്ത്യം . പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ചു. ഉടന്‍ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പൊലിസ് അപകടത്തില്‍ കേസെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!