Sunday, January 19, 2025
Local News

മൂന്നുപേർ ചേർന്ന് കൊല്ലത്ത് വിദ്യാര്‍ഥിയുടെ ചെവിക്കല്ല് അടിച്ചുതകര്‍ത്തു


കൊല്ലം ചിതറയില്‍ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തങ്ങളെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതെന്ന് പരാതിയില്‍ വിദ്യാർത്ഥി പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുതിട്ടുണ്ട് l.

ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ബൗണ്ടര്‍ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെയാണ് പരാതി നൽകിയത് . കടയ്ക്കലിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ചിരുന്ന ബസ് കേടായി. റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്സമിലിനോട് ബൈക്കിലെത്തിയ ഷിബു കയര്‍ത്തു. റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

പ്രതികള്‍ പൊലിസിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. ഷിബുവിനെ വിട്ടയക്കാനും ശ്രമിച്ചു. മുസ്സമിലിന്റെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷിബുവിനും ഇയാള്‍ക്ക് സഹായം നല്‍കിയ രണ്ടുപേര്‍ക്കും രക്ഷപ്പെടാനും പൊലീസ് അവസരമൊരുക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് കടയ്ക്കല്‍ പൊലിസ് ഷിബുവിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.


Reporter
the authorReporter

Leave a Reply