LatestPolitics

ഡോ ശ്യാമ പ്രസാദ് മുഖർജി ദേശീയതയും വികസനവും ക്ഷേമവും എന്ന കാഴ്ചപാടിലൂടെ രാജ്യത്തെ നയിച്ച നേതാവ് ; പി രഘുനാഥ്.


കോഴിക്കോട്:ഡോ ശ്യാമ പ്രസാദ് മുഖർജി ദേശീയതയും വികസനവും ക്ഷേമവും എന്ന കാഴ്ചപാടിലൂടെ രാജ്യത്തെ നയിച്ച നേതാവായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ്. പറഞ്ഞു ഡോ ശ്യാമപ്രസാദ് മുഖർജി ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി മാരാർജി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ സൂചിപ്പിക്കുകയായിരുന്നു.ഏക സിവിൽ കോഡ് നിയമം വേണമെന്ന  ഇ.എം.എസിന്റെ അഭിപ്രായത്തെ തള്ളി കളയുന്ന ഇപ്പോഴത്തെ സി.പി.ഐ.എം നിലപാട്. അവസരവാദ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ്. ന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് അഭിപ്രായപ്പെട്ടു. രാജ്യത്ത് ഒരു രാജ്യം ഒരു നിയമം ഒരു പതാക എന്ന നിലപാടിനാണ് ശ്യാമപ്രസാദ് മുഖർജിയുടെ ജീവത്യാഗം ചെയ്തത്. 370-ാം വകുപ്പ് മാറ്റിയത്തിലൂടെ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുവാൻ നരേന്ദ്ര മോദി സർക്കാറിനായി .എന്നാൽ സി.പി.ഐ.എമ്മും  കോൺഗ്രസ്സും സങ്കുചിത നിലപാടാണ് അധികാരത്തിനായി സ്വീകരിച്ചിരിക്കുന്നത്  .വോട്ട് ബാങ്ക്  രാഷ്ട്രീയ പ്രീണനത്തിന്റെ ഭാഗമായി ഏ.കെ.ജി, ഇ എം.എസ് എന്നീ നേതാക്കളുടെ നിലപാടുകൾക്ക് വിഭിന്നമായ കാഴ്ചപാടിലൂടെയാണ് ഇപ്പോൾ സി.പി.ഐ.എം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് .
സി .പി.ഐ.എമ്മിന്റെ പേര് ഇപ്പോൾ കമ്മ്യൂണൽ പാർട്ടി ഓഫ് മുസ്ലീം [CPM ] എന്നായി മാറ്റണം. . കമ്മ്യൂണിസ്റ്റ് ആശയങ്ങളെല്ലാം കാറ്റിൽ പറത്തി ഒരു പ്രാദേശിക വർഗ്ഗീയ പാർട്ടിയായി അത് മാറി. യഥാർത്ഥത്തിൽ സി.പി.ഐ.എം നെ നയിക്കുന്നത് റിയാസ് മന്ത്രിയാണ്. സി.പി.എം  നിലപാടുകൾ റിയാസിന്റെതാണ്. ഭരണത്തിലും പാർട്ടിയിലും റിയാസ് തന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നു. ഏക സിവിൽ നിയമത്തിൽ ഇ.എം.എസിന്റെ നിലപാടുകൾ മാറ്റി മുസ്ലീംലീഗിന്റെ നിലപാടുകൾ സ്വീകരിച്ചതിന് പിന്നിൽ ചരട് വലിച്ചത് റിയാസാണ്. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന നിലപാടുകളിൽ നിന്ന് സി.പി.എം  പിൻമാറണമെന്ന് ആവശ്യപ്പെടുന്നു. ചരിത്രപരമായ മണ്ടത്തരങ്ങൾ സി.പി.ഐ.എം ആവർത്തിക്കുകയാണ്. ജനങ്ങളെ ഒന്നായ് കാണാനാകാതെ സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന നിലപാടാണ് സി.പി.എം ന്റെത്. ഒരു രാജ്യം ഒരു നിയമം അത് എത് പൗരന്റെയും ആഗ്രഹമാണ്. അതാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷനായി. അഡ്വ.വി.പി.ശ്രീ പദ്മനാഭൻ, ജി.കാശിനാഥ്, ബി.കെ.പ്രേമൻ, പി.കെ.അജിത്കുമാർ,തിരുവണ്ണൂർ ബാലകൃ ഷണൻ, ഷെക് ഷാഹിദ്, പ്രവീൺ ശങ്കർ, ടി.കെ.സുധാകരൻ ലീന ദിനേഷ്, എന്നിവർ സംബന്ധിച്ചു.

Reporter
the authorReporter

Leave a Reply