CinemaLatest

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു

Nano News

കോഴിക്കോട്: ചലച്ചിത്ര നടൻ സി വി  ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.’സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ  തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply