Wednesday, May 15, 2024
EducationLatest

ലഹരിക്കെതിരേ താക്കീതായി കോഴിക്കോട് നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ്


കോഴിക്കോട്: ലഹരിവിരുദ്ധ ദിനാചരണത്തില്‍ കോഴിക്കോട് നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തകര്‍പ്പന്‍ പ്രകടനം. സുവര്‍ണ ജൂബിലിയുടെ നിറവില്‍ എത്തി നില്‍ക്കുന്ന കോഴിക്കോട് ചേവായൂരിലുള്ള പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബുമായി നഗരത്തില്‍ എത്തിയത്. പള്ളിക്കൂടങ്ങളില്‍ പോലും വ്യാപകമാകുന്ന ലഹരി ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളുമായിരുന്നു പ്രമേയം. ലഹരിമാഫിയകള്‍ വിദ്യാര്‍ഥികളെ മയക്കുമരുന്നിന് അടിമകളാക്കി കാരിയര്‍മാരായി ഉപയോഗിക്കുന്നതും കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു.
പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആത്മന തെക്കേപ്പാട്ട്, മാളവിക മോഹന്‍, ശ്രീലക്ഷ്മി പി, ആരോണ്‍ എസ്. മെല്‍വിന്‍, വിനായക് എസ്, അലന്‍ ഡാനിയേല്‍, ധ്യാന്‍കൃഷ്ണ, കൗശിക് രാജ്, അനഘ് കെ.പി, അന്നിക സഞ്ജീവ്, പാര്‍വണ എന്‍ പ്രമോദ്, സ്‌നേഹ കെ, പാര്‍വതി പി. നായര്‍, ശ്രേയാ മനോജ്, സാത്വിക് കൃഷ്ണ, ആര്‍ദ്ര ഷിംജിത്ത് എന്നിവരാണ് പങ്കെടുത്തത്. അധ്യാപകരായ പി. സ്വപ്ന, ജോഷിമ ജോര്‍ജ്, ജിതേഷ്, ബിപിന്‍ നേതൃത്വം നല്‍കി.

Reporter
the authorReporter

Leave a Reply