Art & CultureCinemaLatest

“പുള്ളിവെരുക്” കവിതാസമാഹാരം പ്രകാശനം ചെയ്തു.


കോഴിക്കോട്:ഗിരീഷ് പെരുവയൽ രചിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പുള്ളിവെരുക്’ കവിതാസമാഹാരം ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ പ്രകാശനം ചെയ്തു. ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആർ.നാഥൻ ആദ്യകോപ്പി സ്വീകരിച്ചു.
കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങ് ശത്രുഘ്നൻ ഉദ്ഘാടനം ചെയ്തു. പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിജയൻ കോവൂർ, ചലച്ചിത്ര കഥാകൃത്തും പ്രൊഡക്ഷൻ കൺട്രോളറും പത്രപ്രവർത്തകനുമായ റഹിം പൂവാട്ടുപറമ്പ്, എം.പി.ബിജു, സി.ഡി.കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply