ബാലുശ്ശേരി: ബോഡി ബിൽഡിങ്ങ് ഫിസിക് ചാമ്പ്യൻഷിപ്പിൽ സൗത്ത് ഇന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വടക്കേ ഇളയിടത്ത് ബിജുവിനെ ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആദരിച്ചു. ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം , മേഖല സെക്രട്ടറി എൻ.പി രാമദാസ് , ജില്ല സെക്രട്ടറി ഷൈനി ജോഷി,ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ.ഗോപിനാഥൻ മാസ്റ്റർ, കെ.എം. പ്രതാപൻ , മണ്ഡലം ജനറൽ സെക്രട്ടറി മാരായ പ്രജീഷ് കിനാലൂർ, റീന ടി.കെ, നേതാക്കളായ ടി. സദാനന്ദൻ , സി. മോഹനൻ, പ്രമോദ് ശിവപുരം, ഷൈജു വി.പി , ഷീബ ഉണ്ണികുളം,മിഥുൻ മോഹൻ ,ശബരി മണ്ടയാട്, അരുൺ .വി എന്നിവർ സംബന്ധിച്ചു.