Latestsports

ജില്ല ത്രോബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി


കോഴിക്കോട് : രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പ് ചെലവൂർ കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ, ത്രോബോൾ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ എ മൂസ ഹാജി അധ്യക്ഷത വഹിച്ചു, പി.ദിൽന , എം വി മുഹമ്മദ് ഇസാഹ്, ശ്രീജി കുമാർ പൂനൂർ, സി എം ആലി എന്നിവർ സംസാരിച്ചു. ത്രോബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ആദർശ് സ്വാഗതവും ട്രഷറർ ഷാജാസ് ടി എ നന്ദിയും പറഞ്ഞു, ജില്ലയിൽ അംഗീകാരം ലഭിച്ച 28 ക്ലബുകൾ, ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 24O ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും. ശനിയാഴ്ച സമാപിക്കും

 


Reporter
the authorReporter

Leave a Reply