Tuesday, December 3, 2024
LatestTourism

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് : ആവേശമായി പ്രചരണ പരിപാടികൾ


കോഴിക്കോട്:ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ബേപ്പൂർ പുലിമുട്ടിൽ ഒത്തു കൂടി. കടൽകാറ്റിനൊപ്പം നേർത്ത സംഗീതവും ആസ്വദിച്ചു കൊണ്ട് അവർ ചായക്കൂട്ടുകളാൽ വർണ്ണ വിസ്മയം തീർത്തു. കൈകളിൽ മൈലാഞ്ചിയണിഞ്ഞും മുഖത്ത് മനോഹരമായ ചിത്രങ്ങൾ വരച്ചും വ്യത്യസ്ത ആകൃതികളിലുള്ള ശിലകൾക്ക് ആവേശത്തോടെ നിറം നൽകിയും അവർ ആഘോഷനാളുകൾക്ക് വരവേൽപ്പ് നൽകി.

പരിപാടിയുടെ ഭാഗമായി നടന്ന കടൽത്തീര ശുചീകരണത്തിൽ ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

ഡിസംബർ 24 മുതൽ 28 വരെയാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടക്കുന്നത്. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോർപ്പറേഷൻ കൗൺസിലർ കെ.രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ഭാരവാഹി കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ രജനി തോട്ടുങ്ങൽ സ്വാഗതവും ഡി ടി പി സി പ്രതിനിധി നിഖിൽ പി ഹരിദാസ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply