കോഴിക്കോട്: ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി വെള്ളയിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലും, മലബാർ ഐ ഹോസ്പിറ്റലും സംയുക്തമായി പുതിയാപ്പ ഹാർബറിലെ അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു തൊഴിലാളികൾക്കായി സൗജന്യ നേത്ര,ദന്ത,ഹൃദ് രോഗ പരിശോധനകൾ നടത്തി.ക്യാമ്പ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോക്ടർ എ ശ്രീനിവാസ് IPS ഉദ്ഘടനം ചെയ്തു. കോഴിക്കോട് നഗരസഭ കൗൺസിലർ വി കെ മോഹൻദാസ് അധ്യക്ഷം വഹിച്ചു. കോഴിക്കോട് സിറ്റി ടൌൺ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി ബിജുരാജ്, സ്പെഷ്യൽ ബ്രാഞ്ച് അസ്സിസ്റ്റന്റ് പോലീസ് കമ്മീഷണർ ഉമേഷ് എ, വെള്ളയിൽ ഇൻസ്‌പെക്ടർ ബാബുരാജ് വി, മലബാർ ഹോസ്പിറ്റൽ പി.ആർ.ഒ ഷഫീക്,ബോട്ട് ഓണെഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി പി ദേവദാസൻ, അരയാസമാജം സെക്രട്ടറി രാമകൃഷ്ണൻ സി എന്നിവർ സംബന്ധിച്ചു.