Tuesday, October 15, 2024
Latest

പ്ലസ് ടു വിദ്യാർത്ഥിനി മെഡിക്കൽ കോളേജ് ക്ലാസിൽ ഹാജർ ; വീഴ്ച സമ്മതിച്ച് അധികൃതർ , അന്വേഷണം ആരംഭിച്ചതായി പോലീസ്


കോഴിക്കോട് : എംബിബിഎസ് പരീക്ഷാ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടൂ വിദ്യാർഥിനി കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് പഠന ക്ലാസിൽ ഹാജരായി. മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിനി നാല് ദിവസം ക്ലാസ്സിൽ ഇരുന്ന ശേഷം അഞ്ചാം ദിവസം എത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് ഈ വീഴ്ച അധികൃതർ ശ്രദ്ധിച്ചത്.നവംബർ 29 ന് ആരംഭിച്ച ഒന്നാം വർഷ ക്ലാസ്സിൽ ആകെ 245 പേർക്ക് പ്രവേശനം ലഭിച്ചിരുന്നു.ഇതിൽ പെടാത്ത വിദ്യാർത്ഥിയാണ് ഇത്രയും ദിവസം ക്ലാസിൽ ഹാജരായത്.എന്നാൽ കുട്ടിയുടെ പേര് ഹാജർ പട്ടികയിൽ വന്നതിൽ ദുരൂഹതയുണ്ട്.മാത്രമല്ല അഡ്മിഷൻ കിട്ടിയ കാര്യം കുട്ടി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദൃതിയിൽ പ്രവേശന നടപടി പൂർത്തിയാക്കുമ്പോൾ സംഭവിച്ചതാകാമെന്ന് വൈസ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. പ്രിൻസിപ്പലിൻ്റെ പരാതി പ്രകാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എസ് ഐ ബെന്നി അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനിക്കെതിരെ ആൾമാറാട്ടത്തിന് കേസെടുക്കും. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പും അന്വേഷിക്കും.


Reporter
the authorReporter

Leave a Reply