BusinessGeneralHealth

സൂപ്പർ സ്പെഷ്യാലിറ്റി നേത്രചികിത്സ ആശുപത്രിയായ “ദി ഐ ഫൗണ്ടേഷൻ ” 22 മത് ശാഖ നാളെ കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നു

Nano News

കോയമ്പത്തൂർ ആസ്ഥാനമായുള്ള ദി ഐ ഫൗണ്ടേഷൻ, നേത്ര ചികിത്സ ശൃംഖല, അതിൻറെ സ്ഥാപകനായ ഡോക്ടർ ഡി രാമമൂർത്തിയുടെ നേത്യത്വത്തിൽ തങ്ങളുടെ 22 മത് ശാഖ, കോഴിക്കോട്, ജൂൺ 23 ന് പ്രവർത്തനം ആരംഭിക്കുന്നു.

ലോകോത്തര നിലവാരത്തിലുള്ള നേത്രപരിചരണം സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവർക്കും, മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നാലു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഈ കണ്ണാശുപത്രിയുടെ സേവനം കോഴിക്കോടിനും സ്വന്തം

ഉദ്ഘാടനം

Rtn. പി.ഡി.ജി.ഡോ.കെ.എ. കുര്യാച്ചൻ, റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക്ട് 3201, ദി ഐ ഫൗണ്ടേഷൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിൻറെ സ്ഥാപകനും ചെയർമാനുമായ ഡോ. രാമമൂർത്തി എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ശ്രീ തോട്ടത്തിൽ രവീന്ദ്രൻ, MLA, കോഴിക്കോട് , ജൂൺ 23 ന് ഞായറാഴ്ച, ഉദ്ഘാടനം ചെയ്യുന്നതാണ്.

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനു സമീപം എൻഎച്ച് ബൈപാസിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം 15000 ചതുരശ്ര അടി വിസ്തൃതിയിൽ എൻ എ ബി എച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് 3 ഓപ്പറേഷൻ തിയറ്ററുകൾ, 6 കൺസൾട്ടേഷൻ റൂമുകൾ, 12 ഒപ്റ്റോമെട്രി ലെയ്‌നുകൾ, 5 ഇൻവെസ്റ്റിഗേഷൻ മുറികൾ, ഒഫ്താൽമിക് ലാബ്, അത്യാധുനിക ഒപ്റ്റിക്കൽ ഔട്ട്ലറ്റ്ലെറ്റ്, ഡ്രഗ്

സ്റ്റോർ, എക്സിക്യുട്ടീവ് ഇൻ-പേഷ്യൻ്റ്റൂമുകൾ, സുഖപ്രദമായ ഡേ കെയർ യൂണിറ്റുകൾ എന്നീ സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ദി ഐ ഫൗണ്ടേഷൻ, കോഴിക്കോട് ശാഖയിൽ രണ്ടുമാസത്തേക്ക് നേത്ര പരിശോധന സൗജന്യമായിരിക്കും.


Reporter
the authorReporter

Leave a Reply

error: Content is protected !!