കാരന്തൂർ:മുക്കത്ത് നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് ലോഗോ രൂപകല്പന ചെയ്ത സി.റജ നൗറിന് കലോത്സവ ഉദ്ഘാടന ചടങ്ങിൽ ലഭിച്ച അനുമോദനം മാതൃ വിദ്യാലയമായ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് പൊൻതൂവലായി. ജന്മനാ വലംകൈ നഷ്‌ടപ്പെട്ട ഈ എട്ടാം ക്ലാസുകാരി ഇടതു കൈ കൊണ്ട് വരച്ചാണ് ലോഗോ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. പൊതുമരാമത്ത് വകുപ്പുമന്ത്രി പി കെ ബഷീറിൽനിന്ന് റജ നൗറിൻ ഉപഹാരം ഏറ്റുവാങ്ങി.

സംഘാടക സമിതി ചെയർമാൻ സി കെ ഖാസിം എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ,വൈസ് പ്രസിഡണ്ട് കെ കെ നവാസ് , ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ വി അനിത,മുക്കം നഗരസഭ അധ്യക്ഷ അഡ്വ: കെ പി ചാന്ദ്നി, ഡയറ്റ് പ്രിൻസിപ്പൽ യു കെ അബ്ദുന്നാസർ, സിപി ചെറിയ മുഹമ്മദ്,മർകസ് സ്‌കൂൾ പ്രധാനധ്യാപകൻ നിയാസ് ചോല തുടങ്ങിയവരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും മറ്റും പങ്കെടുത്തു


