• Home  
  • മലബാർ മിൽമ ഭരണ സമിതി വീണ്ടും അധികാരമേറ്റു
- Local News

മലബാർ മിൽമ ഭരണ സമിതി വീണ്ടും അധികാരമേറ്റു

കോഴിക്കോട്: കെ എസ് മണി ചെയർമാനായുള്ള മലബാർ മിൽമ ഭരണ സമിതി വീണ്ടും അധികാരമേറ്റെടുത്തു. ആരോപണങ്ങൾ ഉന്നയിച്ച് ക്ഷീര വികസന വകുപ്പ് ഡയറക്ടർ പിരിച്ചുവിട്ട ഭരണ സമിതി രണ്ട് മാസവും നാലുദിവസവും പിന്നിട്ടശേഷം ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഇന്നലെ അധികാരമേറ്റത്. പെരിങ്ങളത്തെ കോഴിക്കോട് ഡെയറി പരിസരത്തു നിന്ന് ചെയർമാൻ കെ എസ് മണിയുടെ നേതൃത്വത്തിൽ ബോർഡ് മെമ്പർമാരും ക്ഷീര സംഘം പ്രസിഡന്റുമാരും പടക്കം പൊട്ടിച്ച് പ്രകടനമായി ഹെഡ് ഓഫീസ് പരിസരത്തെത്തി. തുടർന്ന് ചെയർമാൻ കെ എസ് മണി, ഭരണ […]

കോഴിക്കോട്: കെ എസ് മണി ചെയർമാനായുള്ള മലബാർ മിൽമ ഭരണ സമിതി വീണ്ടും അധികാരമേറ്റെടുത്തു. ആരോപണങ്ങൾ ഉന്നയിച്ച് ക്ഷീര വികസന വകുപ്പ് ഡയറക്ടർ പിരിച്ചുവിട്ട ഭരണ സമിതി രണ്ട് മാസവും നാലുദിവസവും പിന്നിട്ടശേഷം ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഇന്നലെ അധികാരമേറ്റത്. പെരിങ്ങളത്തെ കോഴിക്കോട് ഡെയറി പരിസരത്തു നിന്ന് ചെയർമാൻ കെ എസ് മണിയുടെ നേതൃത്വത്തിൽ ബോർഡ് മെമ്പർമാരും ക്ഷീര സംഘം പ്രസിഡന്റുമാരും പടക്കം പൊട്ടിച്ച് പ്രകടനമായി ഹെഡ് ഓഫീസ് പരിസരത്തെത്തി. തുടർന്ന് ചെയർമാൻ കെ എസ് മണി, ഭരണ സമിതി അംഗങ്ങളായ സനോജ് എസ് (പാലക്കാട്), ചെന്താമര കെ (പാലക്കാട്), കോരൻ (പാലക്കാട്), സണ്ണി ജോസഫ് ( മലപ്പുറം), സുഹൈൽ ടി (മലപ്പുറം), മുഹമ്മദ് കോയ (മലപ്പുറം), ശ്രീനിവാസൻ (കോഴിക്കോട്), പ്രബില പി എം (കോഴിക്കോട്), ഗിരീഷ് കുമാർ (കോഴിക്കോട്), ബിന്ദു കെ (കണ്ണൂർ), സുധാകരൻ (കാസർക്കോട്), നാരായണൻ (കാസർക്കോട്) എന്നിവരാണ് ഇന്നലെ ചുമതലയേറ്റത്. 15 അംഗ ഭരണസമിതിയിൽ ഇടതുപക്ഷ അംഗങ്ങളായ 13 പേർ ചുമതലയേറ്റപ്പോൾ യുഡിഎഫ് അംഗങ്ങളായ റോസ്ലി തോമസ് (വയനാട്), ചാക്കോ വി ടി (കണ്ണൂർ) എന്നിവർ വിട്ടുനിന്നു. പെരിങ്ങളത്തെ കോഴിക്കോട് ഡെയറി പരിസരത്ത് നടന്ന സ്വീകരണ ചടങ്ങിന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് നേതൃത്വം നൽകി.
എലിയെ പേടിച്ച് പത്തായം ചുടുന്ന ഏർപ്പാടാണ് സർക്കാരും ക്ഷീരവികസന വകുപ്പും കൈക്കൊള്ളുന്നതെന്ന് അധികാരം ഏറ്റെടുത്തശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ എസ് മണി പറഞ്ഞു. ഇത് ക്ഷീര കർഷകരുടെ സംരഭമാണ്. രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി മിൽമയെ തകർക്കുന്ന ഇത്തരം നടപടികൾ സർക്കാർ കൈക്കൊള്ളരുത്. വയനാട് കേന്ദ്രമാക്കി വരുന്ന സ്വകാര്യ ഡെയറി സംരഭത്തെ സഹായിക്കാനാണോ മിൽമക്കെതിരെയുള്ള ഈ നടപടികളെന്ന് ക്ഷീര കർഷകർ സംശയിക്കുന്നുണ്ടെന്നും കെ എസ് മണി പറഞ്ഞു.

……

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.