• Home  
  • കോഴിക്കോട് രണ്ടിടങ്ങളിലായി പുഴയിലെ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി
- Accident news - Latest

കോഴിക്കോട് രണ്ടിടങ്ങളിലായി പുഴയിലെ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾക്കും കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിക്കുമാണ് ജീവൻ നഷ്ടമായത്. പാലയാട് നടയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായി. കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിൻ (15) എന്ന കുട്ടിയാണ് […]

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾക്കും കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിക്കുമാണ് ജീവൻ നഷ്ടമായത്. പാലയാട് നടയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായി. കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിൻ (15) എന്ന കുട്ടിയാണ് മരണപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.