• Home  
  • ‘ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം
- Latest

‘ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമില്‍ വച്ചായിരുന്നു കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനം. ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ അങ്ങോട്ടേക്ക് എത്തിയത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ […]

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി.

നിയമസഭയിലെ മീഡിയ റൂമില്‍ വച്ചായിരുന്നു കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനം. ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ അങ്ങോട്ടേക്ക് എത്തിയത്.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.ആദ്യം പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കാന്‍ ടി. സിദ്ദീഖ് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ ശ്രീറാം തന്നെ സ്വമേധയാ പുറത്തിറങ്ങി പോവുകയായിരുന്നു.2019ലാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.