• Home  
  • മുക്കം മുനിസിപ്പാലിറ്റി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണസംഘം (PRAVASCO )യുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
- Local News

മുക്കം മുനിസിപ്പാലിറ്റി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണസംഘം (PRAVASCO )യുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

മുക്കം :രണ്ട് വർഷത്തോളമായി പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി മുക്കത്ത് പ്രവർത്തിച്ച് വരുന്ന മുക്കം മുനിസിപ്പാലിറ്റി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണസംഘം (PRAVASCO )യുടെ പുതിയ 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു പ്രസിഡന്റായി നൗഷാദ് കെ കെ യെയും, വൈസ്പ്രസിഡന്റായി റഹ്മത്തുള്ള തിരുവമ്പാടിയെയുമാണ് തെരഞ്ഞെടുത്തത്. ഏറെ വെല്ലുവിളി നേരിടുന്ന പ്രവാസലോകത്തിനും,നാട്ടിലേക്ക് തിരിച്ചെത്തുന്ന സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകാനും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആകർഷമായ പലിശ നിരക്കിൽ നിക്ഷേപം നടത്താനും വ്യാവസായിക കാർഷിക ടൂറിസം മേഖലയിൽ മുതൽ […]

മുക്കം :രണ്ട് വർഷത്തോളമായി പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി മുക്കത്ത് പ്രവർത്തിച്ച് വരുന്ന മുക്കം മുനിസിപ്പാലിറ്റി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണസംഘം (PRAVASCO )യുടെ പുതിയ 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു പ്രസിഡന്റായി നൗഷാദ് കെ കെ യെയും, വൈസ്പ്രസിഡന്റായി റഹ്മത്തുള്ള തിരുവമ്പാടിയെയുമാണ് തെരഞ്ഞെടുത്തത്.

ഏറെ വെല്ലുവിളി നേരിടുന്ന പ്രവാസലോകത്തിനും,നാട്ടിലേക്ക് തിരിച്ചെത്തുന്ന സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകാനും
പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആകർഷമായ പലിശ നിരക്കിൽ നിക്ഷേപം നടത്താനും വ്യാവസായിക കാർഷിക ടൂറിസം മേഖലയിൽ
മുതൽ മുടക്കി തൊഴിലവസരങ്ങൾ സൃഷ്ടിടിക്കാനും.
പ്രവാസികളുടെ മക്കളുടെ പഠന ആവശ്യത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ലോണുകൾ എളുപ്പത്തിൽ നൽകാനും ഉൾപ്പടെയുള്ള നടപ്പിലാക്കാൻ തീരുമാനിച്ചതായി സംഘം പ്രസിഡന്റ് കെ കെ നൗഷാദ് പറഞ്ഞു.

 


മുക്കം നഗരസഭ,തിരുവമ്പാടി, കോടഞ്ചേരി,കൂടരഞ്ഞി,കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തുകളാണ് സംഘത്തിന്റെ പ്രവർത്തന പരിധി. നിലവിൽ നോർക്ക , പ്രവാസി ക്ഷേമനിധി
പ്രവാസി ഇഷുറൻസ് പരിരക്ഷ എന്നിവയിൽ രജിസ്റ്റർ ചെയ്യാത്ത പ്രവാസികൾക്ക് രജിസ്റ്ററേഷനുള്ള സഹായവും സംഘം ലഭ്യമാകുമെന്നും ഭരണസമിതി അറിയിച്ചു

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.