• Home  
  • സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ
- Business - Latest

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ

കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്. ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. കഴിഞ്ഞദിവസം സ്വർണ്ണവില 3620 ഡോളർ […]

കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ.

പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്.

ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം.

നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.

അന്താരാഷ്ട്ര സ്വർണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി.

കഴിഞ്ഞദിവസം സ്വർണ്ണവില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്.

ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറി.

ദീപാവലിയോട് സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ.

അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.