• Home  
  • ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യവിമാനത്തിന് കോഴിക്കോട്ട് എമര്‍ജന്‍സി ലാന്‍ഡിങ്
- General

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യവിമാനത്തിന് കോഴിക്കോട്ട് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: വിമാനത്തിന്റെ ഹൈഡ്രോളിക് തകരാറു മൂലം ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്നു എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും […]

കോഴിക്കോട്: വിമാനത്തിന്റെ ഹൈഡ്രോളിക് തകരാറു മൂലം ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്നു എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും റണ്‍വേയിലെത്തിക്കുകയും ചെയ്തു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി തന്നെ പുറത്തിറങ്ങി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.