• Home  
  • തകർന്ന കൈവരികൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- General - Local News

തകർന്ന കൈവരികൾ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട നടപ്പാതകളിലെ കൈവരികൾ വണ്ടിയിടിച്ച് തകർന്നിട്ടും നന്നാക്കാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി പ്രോജക്ട് മാനേജർ പരാതി പരിശോധിച്ച് 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അരയിടത്തു പാലത്തിന് സമീപം സരോവരം റോഡിലെ നടപ്പാതയിലെ കൈവരികളാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. രാത്രികളിൽ ഇവിടം വഴി സഞ്ചരിക്കുന്നവർക്ക് കൈവരികൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ജൂലൈയിൽ നടപ്പാതയിലെ […]

കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുരക്ഷ ഒരുക്കേണ്ട നടപ്പാതകളിലെ കൈവരികൾ വണ്ടിയിടിച്ച് തകർന്നിട്ടും നന്നാക്കാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.

കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി പ്രോജക്ട് മാനേജർ പരാതി പരിശോധിച്ച് 3 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

അരയിടത്തു പാലത്തിന് സമീപം സരോവരം റോഡിലെ നടപ്പാതയിലെ കൈവരികളാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. രാത്രികളിൽ ഇവിടം വഴി സഞ്ചരിക്കുന്നവർക്ക് കൈവരികൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ജൂലൈയിൽ നടപ്പാതയിലെ തകർന്ന കൈവരിയിൽ കുടുങ്ങി യുവാവിന്റെ കൈവിരലുകൾക്ക് സാരമായി പരിക്കേറ്റിരുന്നു. സരോവരം റോഡിലെ പല കൈവരികളും സമാന സ്ഥിതിയിലാണ്. പാവമണി റോഡിലെ കൈവരികളും തകരാറിലാണ്.

ജനുവരി 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.