• Home  
  • ബിജെപി ഏകതാ പ്രതിജ്ഞയും,പദയാത്രയും സംഘടിപ്പിച്ചു
- Politics

ബിജെപി ഏകതാ പ്രതിജ്ഞയും,പദയാത്രയും സംഘടിപ്പിച്ചു

കോഴിക്കോട്: ഒക്ടോബര്‍ 31സര്‍ദാര്‍ പട്ടേലിന്‍റെ ജന്മവാര്‍ഷികദിനം ബിജെപി നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിച്ചു.ദേശീയ തലത്തില്‍ നടത്തുന്ന ഏകതാ ദിവസ് ആചരണത്തോടനുബന്ധിച്ചാണ് അതിരാവിലെ കോട്ടുളി മുതല്‍ അരയിടത്ത് പാലം വരെ പദയാത്രയും,ഏകതാ പ്രതിജ്ഞയും സംഘടിപ്പിച്ചത്.സ്വാതന്ത്ര്യം ലഭിച്ച നാളുകളില്‍ അഞ്ഞൂറിലധികം നാട്ടു രാജ്യങ്ങളെ സംയോജിപ്പിച്ച് ഒറ്റരാജ്യമായി ഏകീകരിപ്പിച്ചു നിര്‍ത്താന്‍ ഭാരതത്തിന്‍റെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഓര്‍മ്മിപ്പിച്ചു. രാജ്യപുരോഗതിക്ക് അനിവാര്യമായ ഐക്യത്തിന്‍റെ പ്രേരണാ […]

കോഴിക്കോട്: ഒക്ടോബര്‍ 31സര്‍ദാര്‍ പട്ടേലിന്‍റെ ജന്മവാര്‍ഷികദിനം ബിജെപി നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിച്ചു.ദേശീയ തലത്തില്‍ നടത്തുന്ന ഏകതാ ദിവസ് ആചരണത്തോടനുബന്ധിച്ചാണ് അതിരാവിലെ കോട്ടുളി മുതല്‍ അരയിടത്ത് പാലം വരെ പദയാത്രയും,ഏകതാ പ്രതിജ്ഞയും സംഘടിപ്പിച്ചത്.സ്വാതന്ത്ര്യം ലഭിച്ച നാളുകളില്‍ അഞ്ഞൂറിലധികം നാട്ടു രാജ്യങ്ങളെ സംയോജിപ്പിച്ച് ഒറ്റരാജ്യമായി ഏകീകരിപ്പിച്ചു നിര്‍ത്താന്‍ ഭാരതത്തിന്‍റെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഓര്‍മ്മിപ്പിച്ചു.

രാജ്യപുരോഗതിക്ക് അനിവാര്യമായ ഐക്യത്തിന്‍റെ പ്രേരണാ ദാതാവായി പട്ടേലിന്‍റെ ഓര്‍മ്മകള്‍ അയവിറക്കേണ്ടതുണ്ട്. അതുകൊണ്ടാണ് 2014 മുതല്‍ രാജ്യത്തിന്‍റെ ഐക്യവും,അഖണ്ഡതക്കും സംരക്ഷിക്കാനും,പരിപോഷിപ്പിക്കാനും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കാനുളള ഏകതാ പ്രതിജ്ഞയോടെ ദേശീയ ഏകതാ ദിനം പ്രഖ്യാപിക്കപ്പെട്ടതെന്നും സജീവന്‍ പറഞ്ഞു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,ജില്ലാ സെക്രട്ടറി ടി.റെനീഷ്,നോര്‍ത്ത് മണ്ഡലം പ്രസിഡന്‍റ് സബിത പ്രഹ്ലാദന്‍,പുതിയറ മണ്ഡലം പ്രസിഡന്‍റ് ടി.പി.ദിജില്‍,നേതാക്കളായ പി.രജിത്കുമാര്‍,വിഷ്ണു പയ്യാനക്കല്‍, പ്രവീണ്‍ ശങ്കര്‍,അഡ്വ.കെ.ഷിനോദ്,സാബു കൊയ്യേരി,സഹദേവന്‍ മാവിളി,ഷാജു മൈലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.