• Home  
  • യുവതി കെഎസ്ആര്‍ടിസി ഡ്രൈവറെ മർദ്ദിച്ചു
- Local News

യുവതി കെഎസ്ആര്‍ടിസി ഡ്രൈവറെ മർദ്ദിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി മര്‍ദിച്ചതായി പരാതി. ചെങ്ങന്നൂരില്‍ നിന്ന് പെരിന്തല്‍മണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലിസില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്കു സമീപമാണ് സംഭവം നടന്നത്. ബൈക്ക് ബസ്സിനു മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് അഞ്ച് തവണ തുടര്‍ച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവറുടെ പരാതി. അതേസമയം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടം […]

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി മര്‍ദിച്ചതായി പരാതി. ചെങ്ങന്നൂരില്‍ നിന്ന് പെരിന്തല്‍മണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലിസില്‍ പരാതി നല്‍കി.

ഇന്നലെ വൈകിട്ട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്കു സമീപമാണ് സംഭവം നടന്നത്. ബൈക്ക് ബസ്സിനു മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് അഞ്ച് തവണ തുടര്‍ച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവറുടെ പരാതി. അതേസമയം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് യുവതിക്കെതിരെ കേസ്.

എന്നാല്‍ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ യുവതിയും രംഗത്തെത്തി. ബൈക്കിന് പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ബസ്സിനെ തടഞ്ഞു നിര്‍ത്തി പ്രതികരിക്കുകയാണ് താന്‍ ചെയ്തത് എന്നാണ് യുവതി പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.