• Home  
  • എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
- General - Local News

എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: എക്‌സൈസ് സംഘം വീട്ടിലെത്തി മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂര്‍ പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെ(27) ആണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്ന് അവന്‍ ചോദിച്ചെന്നും മാതാവ് […]

പത്തനംതിട്ട: എക്‌സൈസ് സംഘം വീട്ടിലെത്തി മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂര്‍ പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെ(27) ആണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു.

കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്ന് അവന്‍ ചോദിച്ചെന്നും മാതാവ് പറഞ്ഞു. ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാന്‍ പറ്റുമോയെന്നും തൂങ്ങിച്ചാവുമെന്നും തന്നോട് വിഷ്ണു പറഞ്ഞതായി മാതൃസഹോദരി പുഷ്പ പറഞ്ഞു. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകന്‍ പറഞ്ഞിരുന്നുവെന്നും പൊലിസിന്റെയും എക്‌സൈസിന്റെയും ഭാഗത്തുനിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അയല്‍വാസി പറഞ്ഞു.

അതേസമയം വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയോ വീട്ടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് എക്‌സൈസ് അധികൃതരുടെ വിശദീകരണം. അയല്‍വാസിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിന്റെ ഭാഗമായി കാര്യങ്ങള്‍ ചോദിക്കാനാണ് വിഷ്ണുവിന്റെ അടുത്തെത്തിയതെന്നും മര്‍ദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ അസി. എക്‌സൈസ് കമ്മിഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. റോബര്‍ട്ട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.