• Home  
  • ആത്മകഥയെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍
- Politics

ആത്മകഥയെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍

എല്ലാം തുറന്നെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍. ആത്മകഥ എഴുതുന്ന തിരക്കിലാണ് നേതാവ് ഇപ്പോള്‍. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍. സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന […]

എല്ലാം തുറന്നെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍. ആത്മകഥ എഴുതുന്ന തിരക്കിലാണ് നേതാവ് ഇപ്പോള്‍. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍. സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.