• Home  
  • റോഡുകളിൽ കുഴികൾ രൂപപ്പെട്ട് അപകട ഭീഷണി
- Local News

റോഡുകളിൽ കുഴികൾ രൂപപ്പെട്ട് അപകട ഭീഷണി

കുന്നമംഗലം :ദേശീയപാതയിലടക്കം വിവിധ റോഡുകളിൽ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് അപകട ഭീഷണി. ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളം പാഴാകുന്നു.ദേശീയപാതയിൽ കുന്നമംഗലം ബിഎസ്എൻഎൽ ഓഫിസിന് സമീപം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇരുചക്ര വാഹന യാത്രക്കാർ അടക്കം അപകടത്തിൽ പെടുന്നതിനും കാരണമായിട്ടുണ്ട്.കാരന്തൂർ വടക്കുംതല റോഡിൽ 3 ആഴ്ചയിൽ അധികമായി പൈപ്പ് പൊട്ടി ദിവസവും ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് ഒഴുകുന്നത്. ഇത് പഞ്ചായത്ത് റോഡ് തകരുന്നതിനും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിന്റെ അളവ് കുറയാനും കാരണമായി എന്നാണ് പരാതി.ഏട്ടക്കുണ്ട് റോഡ്, […]

കുന്നമംഗലം :ദേശീയപാതയിലടക്കം വിവിധ റോഡുകളിൽ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് അപകട ഭീഷണി. ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളം പാഴാകുന്നു.ദേശീയപാതയിൽ കുന്നമംഗലം ബിഎസ്എൻഎൽ ഓഫിസിന് സമീപം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇരുചക്ര വാഹന യാത്രക്കാർ അടക്കം അപകടത്തിൽ പെടുന്നതിനും കാരണമായിട്ടുണ്ട്.കാരന്തൂർ വടക്കുംതല റോഡിൽ 3 ആഴ്ചയിൽ അധികമായി പൈപ്പ് പൊട്ടി ദിവസവും ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് ഒഴുകുന്നത്.

ഇത് പഞ്ചായത്ത് റോഡ് തകരുന്നതിനും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിന്റെ അളവ് കുറയാനും കാരണമായി എന്നാണ് പരാതി.ഏട്ടക്കുണ്ട് റോഡ്, ഏട്ടക്കുണ്ട് ജംക്‌ഷൻ ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ദേശീയപാതയിൽ കാരന്തൂർ, മർകസ് പരിസരം, കുന്നമംഗലം ബസ് സ്റ്റാൻഡ്, പതിമംഗലം ഭാഗങ്ങളിൽ നേരത്തെ കുടിവെള്ള ചോർച്ച മൂലം രൂപപ്പെട്ട കുഴി അടച്ചതിനു ശേഷവും റോഡ് താഴ്ന്നതോടെ കുഴി ശ്രദ്ധയിൽ പെടാതെ യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.