• Home  
  • മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: വാഹനകരാറുകാരന് കുടിശ്ശിക നൽകുമെന്ന് കെ.എസ്.ഇ ബി
- Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: വാഹനകരാറുകാരന് കുടിശ്ശിക നൽകുമെന്ന് കെ.എസ്.ഇ ബി

കോഴിക്കോട് : കെ.എസ്. ഇ.ബി ബേപ്പൂർ ഇലക്ട്രിക്കൽ സെക്ഷനിൽ വാഹന കരാർ ഏറ്റെടുക്കുന്നയാൾക്ക് നൽകാനുള്ള കുടിശ്ശിക ബില്ലുകൾ കാലതാമസം കൂടാതെ നൽകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ശമ്പളം ഉദ്യോഗസ്ഥർ പിടിച്ചുവച്ചതിനെ തുടർന്ന് കെ. എസ്. ഇ. ബി യിലെ കരാർ ഡ്രൈവർക്ക് വേതനം ലഭിച്ചില്ലെന്നാരോപിച്ച് ദൃശ്യമാധ്യമം സംപ്രേഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2022 നവംബർ 1 മുതൽ 2023 സെപ്റ്റംബർ […]

കോഴിക്കോട് : കെ.എസ്. ഇ.ബി ബേപ്പൂർ ഇലക്ട്രിക്കൽ സെക്ഷനിൽ വാഹന കരാർ ഏറ്റെടുക്കുന്നയാൾക്ക് നൽകാനുള്ള കുടിശ്ശിക ബില്ലുകൾ കാലതാമസം കൂടാതെ നൽകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ശമ്പളം ഉദ്യോഗസ്ഥർ പിടിച്ചുവച്ചതിനെ തുടർന്ന് കെ. എസ്. ഇ. ബി യിലെ കരാർ ഡ്രൈവർക്ക് വേതനം ലഭിച്ചില്ലെന്നാരോപിച്ച് ദൃശ്യമാധ്യമം സംപ്രേഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

2022 നവംബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെയും 2023 ഡിസംബർ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയും പരാതിക്കാരന് കെ. എസ്. ഇ. ബി യുമായി വാഹനകരാർ ഉണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. 4 മാസമായി തുക കിട്ടാനുണ്ടെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഫെബ്രുവരിയിലെ ബിൽ നൽകിയ ശേഷം മാർച്ചിലെ ബിൽ തയ്യാറാക്കാൻ പരാതിക്കാരന് നൽകിയെങ്കിലും അദ്ദേഹം ഒപ്പിടാൻ വിസമ്മതിച്ചു. ഓഫീസിലെ ആവശ്യങ്ങൾക്ക് വാഹനമോടിക്കാൻ തയ്യാറായില്ല. കരാറുകാരൻ ബിൽ ഒപ്പിടാത്തതുകൊണ്ടാണ് തുക കുടിശ്ശികയായെതെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറുകാരന്റെ നിസഹകരണം കാരണം പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ കാലതാമസമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ബിൽ ഒപ്പിട്ട് കിട്ടിയാലുടൻ കാലതാമസം കൂടാതെ തുക അനുവദിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.