• Home  
  • സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഒഴിവാക്കി ഗോവ ഗവർണർ ; തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക്
- General - Politics

സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഒഴിവാക്കി ഗോവ ഗവർണർ ; തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക്

ഗോവ: ഗോവ ഗവർണർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഒഴിവാക്കി, തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ഗോവ രാജ്‌ഭവൻ ആഗസ്റ്റ് 15 ന് രാജ്‌ഭവൻ ദർബാർ ഹാളിൽ നടത്താനിരുന്ന അറ്റ് ഹോം പരിപാടിയും അതിനോടനുബന്ധിച്ച ആഘോഷങ്ങളും ലളിതമാക്കി നടത്താനും അതിൽ നിന്ന് ലഭിക്കുന്ന ആറ് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനും ആണ് തീരുമാനിച്ചത് എന്ന് ഗോവ ഗവർണർ ശ്രീ. പി എസ് ശ്രീധരൻപിള്ള. കൂടാതെ ഗവർണറുടെ വ്യക്തിനിഷ്ഠ ഫണ്ടിൽ നിന്നും ഒരു […]

ഗോവ: ഗോവ ഗവർണർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഒഴിവാക്കി, തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു.
ഗോവ രാജ്‌ഭവൻ ആഗസ്റ്റ് 15 ന് രാജ്‌ഭവൻ ദർബാർ ഹാളിൽ നടത്താനിരുന്ന അറ്റ് ഹോം പരിപാടിയും അതിനോടനുബന്ധിച്ച ആഘോഷങ്ങളും ലളിതമാക്കി നടത്താനും അതിൽ നിന്ന് ലഭിക്കുന്ന ആറ് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനും ആണ് തീരുമാനിച്ചത് എന്ന് ഗോവ ഗവർണർ ശ്രീ. പി എസ് ശ്രീധരൻപിള്ള.

കൂടാതെ ഗവർണറുടെ വ്യക്തിനിഷ്ഠ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഒരു ലക്ഷം രൂപ വയനാട് ദുരന്ത ഭൂമിയിൽ സേവന പ്രവർത്തനം നടത്തുന്ന സേവാഭാരതിയുടെ ഫണ്ടിലേക്കും നൽകുമെന്ന് ഗവർണർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.