• Home  
  • കുറ്റ്യാടി കോഴിക്കോട് റോഡിൻ്റെ ശോചനീയാവസ്ഥ; ബി.ജെ.പി ചക്രസ്തംഭന സമരം നടത്തി
- Local News - Politics

കുറ്റ്യാടി കോഴിക്കോട് റോഡിൻ്റെ ശോചനീയാവസ്ഥ; ബി.ജെ.പി ചക്രസ്തംഭന സമരം നടത്തി

കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ഈ റൂട്ടിലെ അഞ്ച് കേന്ദ്രങ്ങളില്‍ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.സമരം തലക്കുളത്തൂര്‍ കച്ചേരിയില്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.ദേശീയ പാതയില്‍ സെല്‍ഫിയെടുത്ത് അവകാശവാദമുന്നയിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പത്ത് വര്‍ഷമായി റീടാറിംഗ് പോലും നടത്താത്ത ഈ സംസ്ഥാന പാതയുടെ പുനർനിർമാണം നടത്താന്‍ പദ്ധതി നടപ്പിലാക്കണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. പുനർനിർമാണത്തിന് ഫണ്ട് അലോക്കേഷനും,അക്വിസിഷന്‍ നടപടികളും,പുതിയ അലൈന്‍മെന്‍റും പൂര്‍ത്തിയാക്കി റോഡ് വികസനം ഉറപ്പുവരുത്തേണ്ടത് ജില്ലയുടെ […]

കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ഈ റൂട്ടിലെ അഞ്ച് കേന്ദ്രങ്ങളില്‍ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.സമരം തലക്കുളത്തൂര്‍ കച്ചേരിയില്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.ദേശീയ പാതയില്‍ സെല്‍ഫിയെടുത്ത് അവകാശവാദമുന്നയിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പത്ത് വര്‍ഷമായി റീടാറിംഗ് പോലും നടത്താത്ത ഈ സംസ്ഥാന പാതയുടെ പുനർനിർമാണം നടത്താന്‍ പദ്ധതി നടപ്പിലാക്കണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.

പുനർനിർമാണത്തിന് ഫണ്ട് അലോക്കേഷനും,അക്വിസിഷന്‍ നടപടികളും,പുതിയ അലൈന്‍മെന്‍റും പൂര്‍ത്തിയാക്കി റോഡ് വികസനം ഉറപ്പുവരുത്തേണ്ടത് ജില്ലയുടെ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്‍റെ ബാധ്യതയാണ്. ഒട്ടേറെ സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത് കാരണം യാത്രക്കാര്‍ ദിവസങ്ങളായി ദുരിതത്തിലാണ്.കുറ്റ്യാടി മുതൽ കോഴിക്കോട് വരെയുള്ള റോഡിൽ രൂപപ്പെട്ടിരിക്കുന്ന വൻ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതും അപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതും നിത്യസംഭവമായിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.

മഴ മാറി നിന്നിട്ടും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടർന്നാണ് ബിജെപി സമരത്തിനിറങ്ങുന്നതെന്നും ക്വാറിവെയ്സ്റ്റ് കൊണ്ട് കുഴി മൂടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കലാപരിപാടി അനുവദിക്കില്ലെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു. എലത്തൂർ മണ്ഡലം പ്രസിഡൻ്റ് ആർ.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ അനുരാധ തായാട്ട്, സി.പി.സതീഷ്, ബിന്ദുചാലിൽ, ചേളന്നൂർ മണ്ഡലം പ്രസിഡൻ്റ് പി.സി.അഭിലാഷ്, സുനിൽ മാസ്റ്റർ, എന്നിവർ സംസാരിച്ചു.
ചക്ര സ്തംഭന സമരം കൂമുള്ളിയില്‍ സംസ്ഥാന വൈസ്പ്രസിഡന്‍റ് പി.രഘുനാഥ്, ഉള്ളിയേരിയിൽ ഉത്തരമേഖലാ സെക്രട്ടറി എന്‍.പി.രാമദാസ്,പേരാമ്പ്രയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജന്‍,കുറ്റ്യാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.