• Home  
  • ഫോൺ ബ്ലോക്ക് ചെയ്തു; വടിവാളുമായി വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
- General

ഫോൺ ബ്ലോക്ക് ചെയ്തു; വടിവാളുമായി വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഫോണില്‍ ബ്ലോക് ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടില്‍ എം സുബൈറി(31)നെയാണ് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു. പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലിസ് പറയുന്നത്. പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

ഫോണില്‍ ബ്ലോക് ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടില്‍ എം സുബൈറി(31)നെയാണ് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു. പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലിസ് പറയുന്നത്. പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.