• Home  
  • സമന്വയം നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
- Education - Latest

സമന്വയം നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർക്കായി സമന്വയം നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു ക്രിസ്മസ് അവധിക്കാലത്ത് നടക്കാൻ പോകുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ആസൂത്രണം നടത്തുകയും സമദർശൻ , പോൾ ആപ്പ് രക്തദാന പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നൽകുകയും ചെയ്തു . ഒപ്പം നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന റീജിനൽ ജില്ലാ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രോഗ്രാം ഓഫീസർമാരെയും യൂണിറ്റുകളെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു ക്യാമ്പിന്റെ […]

കോഴിക്കോട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർക്കായി സമന്വയം നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു ക്രിസ്മസ് അവധിക്കാലത്ത് നടക്കാൻ പോകുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ആസൂത്രണം നടത്തുകയും സമദർശൻ , പോൾ ആപ്പ് രക്തദാന പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നൽകുകയും ചെയ്തു . ഒപ്പം നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന റീജിനൽ ജില്ലാ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രോഗ്രാം ഓഫീസർമാരെയും യൂണിറ്റുകളെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നിർവഹിച്ചു നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എ കെ സചിത്രൻ അധ്യക്ഷത വഹിച്ചു. ആർ ഡി ഡി എം സന്തോഷ് കുമാർ മുഖ്യാതിഥിയായി ജില്ലാ കൺവീനർമാരായ എസ് ശ്രീചിത്ത് എം കെ ഫൈസൽ, ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ, അവാർഡ് ജേതാക്കളായ സി കെ ജയരാജൻ പ്രോഗ്രാം ഓഫീസർമാരായ അബ്ദുൽസലാം വി കെ , സീന ആർ, പ്രോഗ്രാം ഓഫീസർ ഡോ :സുബീഷ് ആശംസകൾ അർപ്പിച്ചു.

വളണ്ടിയർ ലീഡർമാരായ സെൽവ യു, ആർദ്ര ഗണേഷ്, മുഹമ്മദ് ഹിഷാം എന്നിവർ സംസാരിച്ചു.

ഫോട്ടോ സമന്വയം നേതൃപരിശീലന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.