• Home  
  • ഉറൂബ് പുരസ്കാരങ്ങൾ സമ്മാനിച്ചു
- Art & Culture - Latest

ഉറൂബ് പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്:ഉറൂബ് പുരസ്കാര സമിതിയും മലപ്പുറം മേൽമുറിയിലെ പ്രിയദർശിനി ആർട്സ് & സയൻസ് കോളേജും സംയുക്തമായി നടത്തിയ ഉറൂബ് പുരസ്കാര സമർപ്പണം മുൻ സാംസ്കാരിക വകുപ്പുമന്ത്രി എ.പി.അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരനായിരുന്നു മുഖ്യാതിഥി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം.ശാന്തകുമാർ, വൈസ് പ്രിൻസിപ്പാൾ രാജൻ വട്ടോളി, ചലച്ചിത്ര കഥാകൃത്ത് റഹിം പൂവാട്ടുപറമ്പ്, കവി ഗിരീഷ് പെരുവയൽ തുടങ്ങിയവർ പ്രസംഗിച്ചു. കവികളും നോവലിസ്റ്റുകളുമായ ബേപ്പൂർ […]

കോഴിക്കോട്:ഉറൂബ് പുരസ്കാര സമിതിയും മലപ്പുറം മേൽമുറിയിലെ പ്രിയദർശിനി ആർട്സ് & സയൻസ് കോളേജും സംയുക്തമായി നടത്തിയ ഉറൂബ് പുരസ്കാര സമർപ്പണം മുൻ സാംസ്കാരിക വകുപ്പുമന്ത്രി എ.പി.അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരനായിരുന്നു മുഖ്യാതിഥി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം.ശാന്തകുമാർ, വൈസ് പ്രിൻസിപ്പാൾ രാജൻ വട്ടോളി, ചലച്ചിത്ര കഥാകൃത്ത് റഹിം പൂവാട്ടുപറമ്പ്, കവി ഗിരീഷ് പെരുവയൽ തുടങ്ങിയവർ പ്രസംഗിച്ചു.

കവികളും നോവലിസ്റ്റുകളുമായ ബേപ്പൂർ മുരളീധര പണിക്കർ, ശ്രീമൻ നാരായണൻ, പ്രൊഫസർ കെ.പി.മാത്യു, ഡോക്ടർ ശശികല പണിക്കർ എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ശ്രീമൻ നാരായണൻ രചിച്ച ‘എന്റെ പുഴ’ നോവൽ പത്താം എഡിഷൻ ചടങ്ങിൽ എ.പി.അനിൽകുമാർ എം.എൽ.എ. പ്രകാശനം ചെയ്തു. ഉറൂബിന്റെ മകൻ ഇ.സുധാകരൻ കോപ്പി സ്വീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.