Friday, March 1, 2024
Art & CultureCinemaLatest

പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


കോഴിക്കോട്:മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര പ്രതിഭാപുരസ്കാരങ്ങൾക്ക് സംവിധായകൻ വി.എം.വിനു, നിർമ്മാതാവും നടനുമായ എ.വി.അനൂപ് എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹ്യ പ്രസക്തിയുള്ള മികച്ച കുടുംബ ചലച്ചിത്രം: ജാനകി ജാനേ (നിർമ്മാണം: ഷെനുഗ, ഷെഗ്ന, ഷെർഗ). ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബഹുഭാഷാ ഹൃസ്വ ചലച്ചിത്രം: ദി ഫൂട്ട് പ്രിന്റ്സ് (നിർമ്മാണം: കെ.ജി.ബാബുരാജൻ), ബഹുമുഖപ്രതിഭ: പ്രൊഫസർ കെ.പി.മാത്യു.

മികച്ച ടെലിവിഷൻ സീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം – മഴവിൽ മനോരമ), നോവൽ: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്ടർ ശശികല പണിക്കർ), ഷോർട്ട് ഫിലിം: അച്ഛന്റെ പൊന്നുമോൾ (നിർമ്മാണം: ഹസ്സൻകോയ നല്ലളം), സംവിധായകൻ: ഗഫൂർ പൊക്കുന്ന് (ഷോർട്ട് ഫിലിം: ചുടുകണ്ണീരാൽ), നടൻ: ബാവ കൂട്ടായി, നടി സുശീല പപ്പൻ, ഗാനരചയിതാവ്: മനോജ് കുമാർ ഐശ്വര്യ, സംഗീതസംവിധായകൻ: പ്രത്യാശ്കുമാർ, ഗായകൻ: ഹനീഫ ചെലപ്രം, ഗായിക: അജിത ആനന്ദ് മീരാജി, ചലച്ചിത്ര ലേഖനം: ഡോക്ടർ എലൈൻ, ചലച്ചിത്ര മാസിക: മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ, ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ: അജീഷ് അത്തോളി (ജീവൻ ടിവി), ക്യാമറമാന്മാർ: ഋതികേശ് (മനോരമ ന്യൂസ്), സജി തറയിൽ (കേരളവിഷൻ ന്യൂസ് 24×7), രാഹുൽ മക്കട (എ.സി.വി.) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

2024 ജനുവരി 14 ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.

 


Reporter
the authorReporter

Leave a Reply