
കോഴിക്കോട്: ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് ഇന്നത്തെ തലമുറ പഠിക്കേണ്ട രാഷ്ട്രീയ പാഠപുസ്തകമാണ് ഐ വി ശശാങ്കനെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഐവിയുടെ പെരുമാറ്റം, ജീവിത ലാളിത്യം എന്നിവയെല്ലാം എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻ സഭാ നേതാവുമായിരുന്ന ഐ വി ശശാങ്കന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ 26-ാമത്തെ […]


