• Home  
  • ലഹരി സംഘങ്ങളെ പിടിക്കാൻ ആകാശ കണ്ണുമായ് പോലീസ്
- Latest - police &crime

ലഹരി സംഘങ്ങളെ പിടിക്കാൻ ആകാശ കണ്ണുമായ് പോലീസ്

കോഴിക്കോട്:ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള നാനോ മോഡൽ ഡ്രോൺ തെളിമയുളള ചിത്രങ്ങളും വീഡിയോകളും നൽകും. 120 മീറ്ററിലധികം ഉയരത്തിൽ നിന്നും ആകാശ നിരീക്ഷണം നടത്താനാകുന്നതിനാൽ ലഹരി ഉപയോഗ വിൽപ്പന സംഘങ്ങളിലേക്ക് പോലീസിന് എളുപ്പത്തിൽ എത്താനാകും. ആയതിനാൽ രഹസ്യമായി ഇടപാടു നടത്തുന്ന ലഹരി മാഫിയ സംഘങ്ങളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ സാധിക്കും.   ജില്ലാ പോലീസ് […]

കോഴിക്കോട്:ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള നാനോ മോഡൽ ഡ്രോൺ തെളിമയുളള ചിത്രങ്ങളും വീഡിയോകളും നൽകും.

120 മീറ്ററിലധികം ഉയരത്തിൽ നിന്നും ആകാശ നിരീക്ഷണം നടത്താനാകുന്നതിനാൽ ലഹരി ഉപയോഗ വിൽപ്പന സംഘങ്ങളിലേക്ക് പോലീസിന് എളുപ്പത്തിൽ എത്താനാകും. ആയതിനാൽ രഹസ്യമായി ഇടപാടു നടത്തുന്ന ലഹരി മാഫിയ സംഘങ്ങളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ സാധിക്കും.

 

ജില്ലാ പോലീസ് മേധാവി  രാജ് പാൽ മീണ ഐ.പി.എസ്, കെ.ഇ ബൈജു ഐ.പി.എസ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ DGCA ലൈസൻസ് ലഭിച്ച സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, വിപിൻ ദാസ് എന്നിവർ ചേർന്നാണ് ഡ്രോൺ നിയന്ത്രിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.