

കോഴിക്കോട് :തളി ക്ഷേത്ര പൈതൃക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് സംസ്ഥാന സർക്കാർ 1.40 കോടി രൂപ അനുവദിച്ചതായി ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തളിയുടെ പൈതൃകം മുൻ നിർത്തിയുള്ള നവീകരണമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്ര കുളം നവീകരിക്കും. ഇതിന്റെ ഭാഗമായി കല്മണ്ഡപത്തോട്കൂടി ഒരു ഫൗണ്ടൻ സ്ഥാപിക്കും. തളി ക്ഷേത്രത്തിനൊപ്പം കോഴിക്കോട് നഗരത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പൈതൃക പദ്ധതികളും തീർത്ഥാടക ടൂറിസം പദ്ധതികളും ആലോചിക്കുന്നതായും മന്ത്രി […]


