
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുമേഷ് കോടിയത്തിന്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരംയൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കോടിയത്ത് അര്‍ഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2021 ഡിസംബര്‍ 17ന്് ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച, കേരള അത്ലറ്റിക് മീറ്റില്‍ ലോങ്ജമ്പില്‍ ഒന്നാം സ്ഥാനം നേടുന്ന ചിത്രമാണ് സുമേഷ് കോടിയത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്്. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി മുസ്തഫ, അലി കോവൂര്‍, […]


