• Home  
  • ഇന്ന് അരലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 55,475 പേര്‍ക്ക് രോഗം
- General - Latest

ഇന്ന് അരലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 55,475 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കുതിച്ചുയർന്ന് കൊവിഡ്(covid) വ്യാപനം. സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് പ്രതിദിന‌ രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകള്‍ പരിശോധിച്ചു.ടിപിആർ(tpr) 50നോട് അടുക്കുകയാണ്. 49.40 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.അതായത് പരിശോ​‌ധിക്കുന്ന 100പേരിൽ 49പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 1387 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള രോ​ഗബാധിതരുടെ ആകെ എണ്ണം 2,85365 ആയി. മരണങ്ങളും കൂടിയിട്ടുണ്ട്. ഇന്ന് 70 മരണങ്ങളാണ് കൊവിഡ‍് മൂലമാണെന്ന് […]

തിരുവനന്തപുരം: കുതിച്ചുയർന്ന് കൊവിഡ്(covid) വ്യാപനം. സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് പ്രതിദിന‌ രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകള്‍ പരിശോധിച്ചു.ടിപിആർ(tpr) 50നോട് അടുക്കുകയാണ്. 49.40 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.അതായത് പരിശോ​‌ധിക്കുന്ന 100പേരിൽ 49പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 1387 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള രോ​ഗബാധിതരുടെ ആകെ എണ്ണം 2,85365 ആയി. മരണങ്ങളും കൂടിയിട്ടുണ്ട്. ഇന്ന് 70 മരണങ്ങളാണ് കൊവിഡ‍് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ ചികിൽസയിലായിരുന്ന 30,226 പേരാണ് ഇന്ന് രോ​ഗമുക്തി നേടിയത്.നിലവിലുള്ള 2,85,365 കൊവിഡ് രോ​ഗികളിൽ 3.8 ശതമാനം പേരെ മാത്രമാണ് കിടത്തി ചികിൽസക്കായി പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.