


കുറ്റ്യാടി: പണക്കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകള്‍ സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്കു നല്കി യുകെജി വിദ്യാര്‍ഥിനി. ടാഗോര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി അയിഷ ഇന്‍ഷയാണ് താന്‍ സ്വരൂപിച്ച 2,068 രൂപ സഹപാഠിയുടെ പിതാവിനായി നല്‍കിയത്. കടിയങ്ങാട് താനിയോട്ട് മീത്തല്‍ സമീറിന്റെയും നാസിയയുടെയും മകളാണ് അയിഷ ഇന്ഷ. സഹോദരനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമായ ഇസ മെഹജബീന്‍ സ്വരുക്കൂട്ടിയ പണവും ഇതിലുണ്ട്. എംഐയുപി ടാഗോര്‍ ഇംഗ്ലീഷ് മീഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എന്‍.പി സക്കീര്‍ പണക്കിഴി ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി […]

