

വാഴയൂർ: സാഫി തിസീസ് കോൺഫ്രൻസ് മാധ്യമ ഗവേഷണത്തിന് മികച്ച മാതൃകയാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മാധ്യമപഠന വിദ്യാർത്ഥികളിൽ ഗവേഷണതാല്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി നടത്തി വരുന്ന ആനുവൽ തീസിസ് കോൺഫറൻസ് എട്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവചനങ്ങളുടെ കാലത്ത് വിഷയാധിഷ്ട്ടിത ഗവേഷണങ്ങൾക്ക് പ്രസക്തിയേറുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെയും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന്റെയും സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. കോളേജ് […]


