കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററും, സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ കരുതൽ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന “അംഗന”എന്ന ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
എൻ.എസ്.എസ് പ്ലസ് വൺ വളണ്ടിയർ ലീഡർ നഫാ. കെ. പി അധ്യക്ഷ വഹിച്ച പരിപാടി ഹെഡ്മിസ്ട്രസ്സ് സുജയ. ടി. എൻ ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീജ. കെ എൻ.എസ്.എസ് സന്ദേശം നൽകി. കോഴിക്കോട് പുഷ്പ ജംഗ്ഷൻ വൈദ്യരത്നം ഔഷധശാല ട്രീറ്റ്മെന്റ് സെന്ററിലെ ഡോ. കെ. എസ്. വിമൽ കുമാർ “അംഗന ” പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് ഡോ. കെ. എസ് വിമൽ കുമാർ, ഡോ. അനുശ്രീ. ഇ എന്നിവർ മറുപടി നൽകി.

ഷിജീഷ്. കെ, ബിനോജ്. എം. വി തുടങ്ങിയവരും എൻ.എസ്.എസ് പ്ലസ് ടു വളണ്ടിയർ ലീഡർ ജാന. എ. ലൈസ് ,ഹയർസെക്കൻഡറി അധ്യാപിക ഷേണുക ടീച്ചർ, ഹയർ സെക്കണ്ടറി അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ ഷിജീഷ് കുമാർ. എൻ,എൻ.എസ്.എസ് പ്ലസ് വൺ വളണ്ടിയർ ലീഡർ അനുശ്രീ. കെ,വളണ്ടിയറായ ഹാദിയ മറിയം. സി. എൻ എന്നിവർ സംസാരിച്ചു