• Home  
  • പി.എം ശ്യാമളയുടെ ചെറുകഥ സമാഹാരം “ആത്മാവിൻ്റെ പൂന്തോട്ടം” പ്രകാശനം ചെയ്തു.
- Latest - Local News

പി.എം ശ്യാമളയുടെ ചെറുകഥ സമാഹാരം “ആത്മാവിൻ്റെ പൂന്തോട്ടം” പ്രകാശനം ചെയ്തു.

കോഴിക്കോട്: മായനാട് നോർത്ത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌,മായനാട് വനിതാ സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന പി.എം ശ്യാമളയുടെ മുളങ്കാട് പൂത്തപ്പോൾ എന്ന ആദ്യ ചെറുകഥ സമാഹാരത്തിനു ശേഷം എഴുതിയ രണ്ടാമത്തെ ചെറുകഥ സമാഹാരം “ആത്മാവിന്റെ പൂന്തോട്ടം” പ്രകാശനം ചെയ്തു.മായനാട് എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാന രചയിതാവും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ ഗോപി പ്രകാശനം നിർവ്വഹിച്ചു. അധ്യാപകനും നോവലിസ്റ്റുമായ കെ.ജി രഘുനാഥ് പുസ്തകം ഏറ്റുവാങ്ങി.പി.ആർ നാഥൻ […]

കോഴിക്കോട്: മായനാട് നോർത്ത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌,മായനാട് വനിതാ സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന പി.എം ശ്യാമളയുടെ മുളങ്കാട് പൂത്തപ്പോൾ എന്ന ആദ്യ ചെറുകഥ സമാഹാരത്തിനു ശേഷം എഴുതിയ രണ്ടാമത്തെ ചെറുകഥ സമാഹാരം “ആത്മാവിന്റെ പൂന്തോട്ടം” പ്രകാശനം ചെയ്തു.മായനാട് എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാന രചയിതാവും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ ഗോപി പ്രകാശനം നിർവ്വഹിച്ചു. അധ്യാപകനും നോവലിസ്റ്റുമായ കെ.ജി രഘുനാഥ് പുസ്തകം ഏറ്റുവാങ്ങി.പി.ആർ നാഥൻ അധ്യക്ഷം വഹിച്ചു.

“പ്രതിയാനം” മുതൽ “കൽപ്പാന്ത കാലം” വരെ നീളുന്ന ഇരുപതിയൊന്ന് കഥകളുടെ ഹൃദ്യമായ സമാഹരമാണ് “ആത്മാവിന്റെ പൂന്തോട്ടം”. പൂർണ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഡോക്ടർ മിനി പ്രസാദ് പുസ്തക പരിചയം നടത്തി.പൂർണ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ മനോഹർ എൻ.ഇ അഡ്വക്കേറ്റ് അബ്ദുൽ നാസർ,ഉദയൻ ആറങ്ങോട്ട്,ജയലക്ഷ്മി. എം എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.