Tuesday, December 5, 2023
Local News

എം.ശശികുമാർ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി


തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായി എം.ശശികുമാറിനെ നിയോഗിച്ചതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
എം.ശശികുമാർ നിലവിൽ പാലക്കാട് നഗരസഭ അയ്യപുരം ഈസ്റ്റ് 15 വാർഡ് കൗൺസിലർ ആണ്.എ.ബി.വി.പി വിക്ടോറിയ കോളേജ് യൂണിറ്റ് സെക്രട്ടറി,
പ്രസിഡൻ്റ്,പാലക്കാട്‌ നഗർ പ്രസിഡന്റ്,കണ്ണൂർ നഗർ സംഘടനാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം, യുവമോർച്ച പാലക്കാട്‌ മണ്ഡലം ജനറൽ സെക്രട്ടറി,
പ്രസിഡന്റ്‌,ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി,
ബിജെപി ചിറ്റൂർ മണ്ഡലം പ്രസിഡന്റ്, പാലക്കാട്‌ മണ്ഡലം ജനറൽ സെക്രട്ടറി, സഹകാർ ഭാരതി ജില്ലാ ജനറൽ സെക്രട്ടറി , എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട് .2016 ൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട് .
ബിജെപി പാലക്കാട് നഗരസഭാ പാർലിമെന്ററി പാർട്ടി സെക്രട്ടറി കൂടി ആണ് എം.ശശികുമാർ

Reporter
the authorReporter

Leave a Reply